ചന്ദ്രപ്പന്റെ ജീവിതം കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് മാതൃകയെന്ന് പിണറായി

single-img
22 March 2012

കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്ന ജീവിതമായിരുന്നു സി.കെ. ചന്ദ്രപ്പന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കണ്ണൂരില്‍ ചന്ദ്രപ്പന്റെ മരണവാര്‍ത്തയറിഞ്ഞ് അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായതിന് ശേഷം എല്ലാ മേഖലയിലും അദ്ദേഹം ഇടപെട്ടിരുന്നു എല്ലാവരുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റാന്‍ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹമെന്നും പിണറായി പറഞ്ഞു.