മാറാട്: ഉദ്യോഗസ്ഥനെ മാറ്റിയതു കേസിനെ ബാധിക്കില്ലെന്നു മുഖ്യമന്ത്രി

single-img
22 March 2012

മാറാട് കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ മാറ്റിയതു കേസന്വേഷണത്തെ ബാധിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കുറ്റാന്വേഷണവിഭാഗം എഡിജിപിയാണ് അന്വേഷിക്കുന്നത്. ഇപ്പോള്‍ ചുമതലയുള്ള ഉദ്യോഗസ്ഥനായ പി.എ.വല്‍സന്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്ന ആളുതന്നെയാണ്. രാഷ്ട്രീയമായ സമ്മര്‍ദമൊന്നും കേസന്വേഷണത്തിനില്ലെന്ന് എ. പ്രദീപ്കുമാറിന്റെ സബ്മിഷനു മറുപടിയായി അദ്ദേഹം അറിയിച്ചു.