പത്രവിതരണക്കാരുടെ സമരം: പത്രക്കെട്ടു നശിപ്പിച്ചാല്‍ കേസെടുക്കും-മുഖ്യമന്ത്രി

single-img
22 March 2012

പത്രവിതരണക്കാര്‍ നടത്തുന്ന സമരത്തിന്റെ പേരില്‍ പത്രക്കെട്ടു നശിപ്പിക്കുകയോ കത്തിക്കുകയോ ചെയ്താല്‍ കേസെടുക്കന്‍ നിര്‍ദേശം നല്‍കിയിട്ടുണെ്ടന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ പത്രമാനേജ്‌മെന്റുകളുടെയും വിതരണക്കാരുടെ സംഘടനാ പ്രതിനിധികളുടെയും യോഗം ചേരുന്ന കാര്യം തൊഴില്‍ മന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നു ജോസഫ് വാഴയ്ക്കന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.