ഇ-മെയില്‍ വിവാദം: ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ രണ്ടാം പ്രതി

single-img
22 March 2012

ഇ-മെയില്‍ വിവാദത്തില്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറെ രണ്ടാം പ്രതിയാക്കി. തിരുവനന്തപുരം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദത്തഗറിനെയാണ് ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയത്. തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കേസില്‍ ഒരു പ്രതികൂടി ഉണ്‌ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. കേസിലെ പ്രധാന പ്രതിയും ഹൈടെക് സെല്ലിലെ എസ്‌ഐയുമായിരുന്ന ബിജു സലീമിന് ഇയാള്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതായി കണ്‌ടെത്തിയിരുന്നു. ബിജു സലീം നടത്തിയ ഗൂഢാലോചനയില്‍ പങ്കാളിയായിട്ടാണ് ഇയാള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്‌ടെത്തല്‍.