കൊച്ചിയില്‍ ഇടത് യുവജന സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

single-img
22 March 2012

കൊച്ചിയില്‍ ഇടത് യുവജന സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം. കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഇന്നലെ പ്രതിഷേധ മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സജിത്തിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.