പാതയോരത്ത് പൊതുയോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്ന നിയമം ഹൈക്കോടതി റദ്ദാക്കി

single-img
22 March 2012

പാതയോരത്ത് പൊതുയോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്ന നിയമം ഹൈക്കോടതി റദ്ദാക്കി. മതപരമായ ചടങ്ങുകള്‍ റോഡിന്റെ ഒരു വശത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി ഉത്തരവ് മറികടക്കാനായിട്ടാണ് സംസ്ഥാന നിയമസഭ നിയമം പാസാക്കിയത്. ആറ്റുകാല്‍ പൊങ്കാല പോലുളള മതപരമായ ചടങ്ങുകള്‍ക്ക് നിയമം തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.