കര്‍ണ്ണാടകയില്‍ യദ്യൂരപ്പ- ഗൗഡ പോര് മുറുകുന്നു

single-img
22 March 2012

കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. ബി.എസ്.യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കാനാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെയും മുതിര്‍ന്ന നേതാവ് അരുണ്‍ ജയ്റ്റ്‌ലിയുടെയും ആഗ്രഹം. എന്നാല്‍, സദാനന്ദഗൗഡയെ തുടരാന്‍ അനുവദിക്കണമെന്ന കര്‍ശന നിലപാടിലാണ് എല്‍.കെ.അഡ്വാനിയും സുഷമസ്വരാജും. തനിക്കു നല്‍കിയ വാഗ്ദാനം കേന്ദ്രനേതൃത്വം പാലിക്കുമെന്ന് ഉറപ്പുണെ്ടന്നും പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്നും യെദിയൂരപ്പ ഇന്നലെ പറഞ്ഞു. എന്നാല്‍, തന്നെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കില്ലെന്നു നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയിട്ടുണെ്ടന്ന് സദാനന്ദ ഗൗഡയും പറഞ്ഞു. തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ സദാനന്ദ ഗൗഡയെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കുകയും യെദിയൂരപ്പയെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കുകയും, യെദിയൂരപ്പ നിര്‍ദേശിക്കുന്ന ഒരാളെ ഉപമുഖ്യമന്ത്രിയാക്കുന്നതുമായ ഒത്തുതീര്‍പ്പുവ്യവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. രാജ്യസഭാതെരഞ്ഞെടുപ്പും നിയമസഭയുടെ ബജറ്റുസമ്മേളനവും പൂര്‍ത്തിയാകുന്ന ഈ മാസം 30 വരെ കാത്തിരിക്കാനുള്ള ക്ഷമ കാട്ടണമെന്നു യെദിയൂരപ്പയ്ക്കു ഗഡ്കരി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്