ജഗതി ശ്രീകുമാറിനെ വെല്ലൂരിലേക്ക് മാറ്റിയേക്കും

single-img
22 March 2012

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് മിംസ് ആശുപത്രിയിൽ കഴിയുന്ന ജഗതിയുടെ ആരോഗ്യ നിലയിൽ നല്ല മാറ്റമുള്ളതായി ഡോക്ടർമാർ അറിയിച്ചു.ബന്ധുക്കളെ തിരിച്ചറിഞ്ഞ ജഗതി ചോദ്യങ്ങളോട്‌ പ്രതികരിച്ചു തുടങ്ങി. ഫിസിയോതെറാപ്പിയ്‌ക്ക് ശേഷമാണ് കാര്യമായ പുരോഗതിയുണ്ടായത്.തുടര്‍ ചികിത്സയ്‌ക്കായി വെല്ലൂര്‍ ക്രിസ്റ്റയൻ മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോകാനാണ്‌ ബന്ധുക്കളുടെ തീരുമാനം. ആരോഗ്യനിലയിൽ  കുറച്ചുകൂടി മെച്ചമുണ്ടായതിനു ശേഷമാകും അദ്ദേഹത്തെ അങ്ങോട്ടേക്ക്‌ കൊണ്ട്പോകുക.ഇപ്പോൾ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായമില്ലാതെയാണ് ശ്വസിക്കുന്നത്.