സി. കെ ചന്ദ്രപ്പന്റെ മൃതദേഹം വഹിച്ചു കൊണ്ടുളള വിലാപയാത്ര ആരംഭിച്ചു

single-img
22 March 2012

ഇന്നലെ അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ മൃതദേഹം വഹിച്ചു കൊണ്ടുളള വിലാപയാത്ര പാര്‍ട്ടി ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ നിന്നാരംഭിച്ചു. നൂറുകണക്കിന് ആളുകള്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. പന്ന്യന്‍ രവീന്ദ്രന്‍, പി.എന്‍. ചന്ദ്രന്‍, കെ.ഇ. ഇസ്മയില്‍. സി. ദിവാകരന്‍, ബിനോയ് വിശ്വം തുടങ്ങിയ സിപിഐ നേതാക്കളും ഒപ്പമുണ്ട്. ആറ്റിങ്ങല്‍, ചാത്തന്നൂര്‍, കൊല്ലം, കരുനാഗപ്പളളി, കായംകുളം, കെപിഎസി, ഹരിപ്പാട്, അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് രണ്ടു മണിയോടെ ആലപ്പുഴ ജില്ലാ ഓഫിസില്‍ മൃതദേഹം എത്തിക്കും. എസ്.എല്‍. പുരം, ചേര്‍ത്തല, വയലാര്‍ രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളിലും പൊതുദര്‍ശനത്തിനു സൗകര്യമൊരുക്കിയിട്ടുണ്ട്. വൈകിട്ട് ആറിന് വലിയ ചുടുകാടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.