സി.കെ. ചന്ദ്രപ്പന്റെ ആരോഗ്യനില അതീവഗുരുതരം

single-img
22 March 2012

അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് ചന്ദ്രപ്പനെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇന്നലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയ അദ്ദേഹത്തെ ഇപ്പോള്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ന്യുമോണിയ ബാധിച്ച അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനവും താളം തെറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് രാവിലെ അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കി. പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ ആശുപത്രിയിലുണ്ട്.