ദിവാകരനും പന്ന്യനും സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല

single-img
22 March 2012

സി.കെ.ചന്ദ്രപ്പന്റെ ആകസ്മിക നിര്യാണത്തെത്തുടർന്ന് സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറിയുടെ ചുമതല താത്കാലികമായി പന്ന്യൻ രവീന്ദ്രനും സി.ദിവാകരനും വഹിക്കും.നിലവിൽ രണ്ടുപേരും ദേശീയ നിർവാഹക സമിതി അംഗങ്ങളാണ്.പാർട്ടി ജനറൽ സെക്രട്ടറി എ.ബി.ബർദാൻ ആണ് ഈ കാര്യം അറിയിച്ചത്.പാർട്ടിയുടെ സംസ്ഥാന സമ്മേളനം കഴിഞ്ഞ് നിർവാഹക സമിതി കൂടാത്തതിനാൽ സംസ്ഥാന ഘടകത്തിൽ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്തതാണ് ഇങ്ങനെ ഒരു തീരുമാനത്തിന് കാരണമെന്ന് അദേഹം പറഞ്ഞു.