ഭൂമിദാനക്കേസ്: വി.എസിനെതിരേ മൊഴി

single-img
21 March 2012

ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയ കേസില്‍ വി.എസ് അച്യുതാനന്ദനെതിരേ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ.ആര്‍. മുരളീധരന്‍ മൊഴി നല്‍കി. വി.എസ് വീട്ടില്‍ വിളിച്ചുവരുത്തി അപേക്ഷയില്‍ എന്ത് ചെയ്യാനാകുമെന്ന് ആരാഞ്ഞതായിട്ടാണ് മൊഴി.

മജിസ്‌ട്രേറ്റിന് മുന്നിലും കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് മുന്നിലുമാണ് മുരളീധരന്‍ മൊഴി നല്‍കിയത്. അപേക്ഷയില്‍ അനുകൂലതീരുമാനമെടുക്കാന്‍ പരിമിതിയുണ്‌ടെന്ന് പറഞ്ഞപ്പോള്‍ വി.എസിന്റെ പിഎ സുരേഷ് നിര്‍ബന്ധിച്ചതായും മുരളീധരന്‍ മൊഴി നല്‍കിയിട്ടുണ്ട്. വിമുക്തഭടന്‍മാരുടെ പട്ടികയില്‍ പെടുത്തി ബന്ധുവിന് കാസര്‍ഗോഡ് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്നാണ് ആരോപണം. യുഡിഎഫ് സര്‍ക്കാരാണ് സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.