കോഹ്‌ലിയെ അമിത സമ്മര്‍ദത്തിലാക്കരുതെന്ന് സച്ചിന്‍

single-img
21 March 2012

ഇന്ത്യയുടെ പുതിയ റണ്‍ മെഷീന്‍ വിരാട് കോഹ്‌ലിയെ അമിതസമ്മര്‍ദത്തിലാക്കരുതെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കര്‍. ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യുവതാരത്തെ പ്രശംസിക്കാനും സഹതാരം മറന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതീക്ഷയായ നിലവിലെ ഉപനായകന്റെ കരിയര്‍ നശിപ്പിക്കരുതെന്നും സച്ചിന്‍ പറഞ്ഞു. കോഹ്‌ലി മികവിനൊപ്പം ഭാവനയും നിറഞ്ഞ കളിക്കാരനാണെന്നും നന്നായി കളിക്കുന്നുണെ്ടന്നും അദ്ദേഹത്തിന് സമ്മര്‍ദം നല്‍കാതെ കളിക്കാനായി അനുവദിക്കണമെന്നും സച്ചിന്‍ പറഞ്ഞു. കരിയറില്‍ കോഹ്‌ലി നേടിയ പതിനൊന്നു സെഞ്ചുറികളില്‍ പത്തെണ്ണവും ഇന്ത്യ വിജയിച്ചിരുന്നു. ഇതില്‍ പകുതിയും ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴായിരുന്നു. കോഹ്‌ലി മികച്ച ബാറ്റ്‌സ്മാനാണെന്ന് ഇന്ത്യ ഇതിനോടകം ശ്രീലങ്കയ്‌ക്കെതിരെയും പാക്കിസ്ഥാനെതിരെയും നേടിയ വിജയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.