കേരളത്തിനു കൂടുതല്‍ ട്രെയിന്‍ സര്‍വീസ് അനുവദിക്കണമെന്ന് എംപിമാര്‍

single-img
21 March 2012

കേരളത്തിനു കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കാനും റെയില്‍വേ വികസനത്തിനുള്ള പദ്ധതികള്‍ക്കു മതിയായ തുക അനുവദിക്കുകയും ചെയ്യണമെന്നു കേരള എംപിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ തെക്കേ അറ്റത്തു ജീവിക്കുന്ന കേരളീയര്‍ക്ക് ഭാരമാകുന്ന സ്ലീപ്പര്‍ ക്ലാസ് നിരക്കു വര്‍ധന പിന്‍വലിക്കുകയോ, ഗണ്യമായി കുറയ്ക്കുകയോ ചെയ്യണമെന്നും കേരള എംപിമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.