ടെക്നോപാർക്ക് സെക്യൂരിറ്റി ജീവനക്കാർക്ക് ഇനിമുതൽ മിനിമം വേതനം

single-img
21 March 2012

സർക്കാറിന്റെ 2010 ജൂലൈ 26 ലെ ഉത്തരവു പ്രകാരമുള്ള മിനിമം വേതനം ടെക്നോപാർക്ക് സെക്യൂരിറ്റി ജീവനക്കാർക്ക് ലഭ്യമാകുന്നു.ഇതുപ്രകാരം ഏറ്റവും കുറഞ്ഞ കൂലിക്കൊപ്പം ക്ഷാമബത്തയും മറ്റ് അലവൻസുകളും തൊഴിലാളികൾക്ക് നൽകുന്നതിനുള്ള തീരുമാനം കൈക്കൊണ്ട് കഴിഞ്ഞു.അർഹമായ വേതനം ലഭിക്കാത്തതിൽ തൊഴിലാളികൾക്കുള്ള പ്രതിഷേധം ഇ വാർത്ത മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.പിഎഫ്,ഇഎസ്ഐ,വീക്കിലി ഓഫ് പോലുള്ളവ നിയമവിധേയമാക്കാനുള്ള കരാറിൽ ടെക്നോപാർക്ക് ഉദ്യോഗസ്ഥനായ ഡി.എസ്.അഭിലാഷ് ഉന്നത ഉദ്യോഗസ്ഥരും യൂണിയൻ ജില്ലാ പ്രസിഡന്റും സെക്യൂരിറ്റി ഏജൻസികളിലെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഒപ്പുവെച്ചു.കൂടാതെ മിനിമം വേതനം നൽകാത്ത ഒരു ഏജൻസിക്കും ഭാവിയിൽ പാർക്കിൽ ക്വട്ടേഷൻ കൊടുക്കാൻ അനുവദിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.കേരളത്തിലെ മുഴുവൻ സെക്യൂരിറ്റി ജീവനക്കർക്കും ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നു.