സിറിയ: അന്നന്റെ പദ്ധതിക്കു യു.എന്‍. രക്ഷാസമിതിയുടെ പിന്തുണ

single-img
21 March 2012

യുഎന്‍-അറബിലീഗ് പ്രതിനിധി കോഫി അന്നന്‍ മുന്നോട്ടുവച്ച ആറിന സമാധാന പദ്ധതി അംഗീകരിക്കാന്‍ സിറിയന്‍ സര്‍ക്കാരിനോടും പ്രതിപക്ഷത്തോടും യുഎന്‍ രക്ഷാസമിതി ആവശ്യപ്പെട്ടു. ഇന്ത്യ ഉള്‍പ്പെടെ രക്ഷാസമിതിയിലെ 15 അംഗങ്ങളും അംഗീകരിച്ച പ്രസ്താവനയില്‍ സിറിയയിലെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ചു. സിറിയയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടി വേണമെന്നു പ്രസ്താവനയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച വേണമെന്നും നിര്‍ദേശണമുണ്ട്.ഇതിനുമുമ്പ് രക്ഷാസമിതിയില്‍ പ്രമേയം വന്നപ്പോള്‍ റഷ്യയും ചൈനയും വീറ്റോ പ്രയോഗിച്ചിരുന്നു.