മകളുടെ നഗ്ന ഫോട്ടോ കാണിച്ചു അമ്മയെ പീഡിപ്പിച്ചു.

single-img
21 March 2012

തൃശൂര്‍: മകളുടെ നഗ്ന ഫോട്ടോ കാണിച്ച് അമ്മയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.അയൽ വാസിയായ പതിനഞ്ചുകാരി കുളിക്കുന്ന ഫോട്ടോ മൊബൈലിൽ പകർത്തുകയും ആ ചിത്രം കാണിച്ചു  അമ്മയെ ഭീഷണി പ്പെടുത്തുകയും ചെയ്ത ഒളരി ശിവരാമപുരത്ത്‌ വഴിപറമ്പത്ത്‌ വീട്ടില്‍ മോഹന്‍കുമാറാ(40)ണ്‌ അറസ്‌റ്റിലായത്.ഇയാളെ കൊടതി റിമാനന്റ് ചെയ്തു.മകളുടെ ചിത്രം പരസ്യമാക്കുമെന്നു പറഞ്ഞാണ് യുവതിയായ വീട്ടമ്മയെ ലോഡ്‌ജില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചത്. ഒരുലക്ഷം രൂപ വീട്ടമ്മയില്‍ നിന്ന്‌ പലപ്പോഴായി പ്രതി കൈപ്പറ്റുകയും ചെയ്‌തിരുന്നു. മൂന്നുമാസം മുമ്പ്‌ നടന്ന സംഭവത്തില്‍ പോലീസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കുകയായിരുന്നു.

അയൽ വാസി എന്ന പരിഗണനയിൽ മോഹൻ കുമാർ ഇവരുടെ വീട്ടിൽ പതിവ് സന്ദർശകനായിരുന്നു.അതിനിടെയാണ് പെൺകുട്ടിയുടെ ചിത്രം പകർത്തുന്നത്.ഇതിനിടയിൽ മകളെയും തനിക്ക് കാഴ്ച്ച വെയ്ക്കണമെന്നു പറഞ്ഞപ്പോഴാണു തനിക്കു പിണഞ്ഞ അബദ്ദം അമ്മയ്ക്ക് മനസിലാകുന്നത്.അങ്ങനെ ഓട്ടോഡ്രൈവറായ ഭര്‍ത്താവിനോട്‌ യുവതി ഇതേക്കുറിച്ച്‌ പറയുകയായിരുന്നു. തുടര്‍ന്ന്‌ പോലീസിനെ സമീപിച്ചു. അന്വേഷണത്തില്‍ പലരെയും പീഡിപ്പിച്ചതായി കണ്ടെത്തി. വെസ്‌റ്റ് സി.ഐ എ.രാമചന്ദ്രനാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.