മെക്‌സിക്കോയില്‍ വന്‍ ഭൂകമ്പം, നിരവധി വീടുകള്‍ തകര്‍ന്നു

single-img
21 March 2012

ദക്ഷിണ മെക്‌സിക്കോയില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 1600 വീടുകള്‍ ഭാഗികമായി തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 11 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പ്രശസ്ത റിസോര്‍ട്ടായ അക്കാപുല്‍ക്കോയില്‍ നിന്ന് 115 മൈല്‍ അകലെ ഗുരേരോ സംസ്ഥാനത്തായിരുന്നു ഭൂകമ്പത്തിന്റ പ്രഭവകേന്ദ്രം. മെക്‌സിക്കോസിറ്റിയില്‍ 1985ലുണ്ടായ ഭൂകമ്പത്തില്‍ പതിനായിരത്തോളം പേര്‍ക്കു ജീവഹാനി നേരിടുകയുണ്ടായി.