മെക്സിക്കോയിൽ വൻ ഭൂചലനം

single-img
21 March 2012

മെക്സിക്കോ സിറ്റി:മെക്സിക്കോയിൽ വൻ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.വൈകുന്നേരം ആറ് മണിയോടെയാണ് രാജ്യത്തെ നടുക്കിയ ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവകേന്ദ്രമായ ഗ്യുറേറോയിലാണു കൂടുതൽ നാശനശ്ട്ടങ്ങൾ ഉണ്ടായത്.വൈദ്യുതി ടെലിഫോൺ ബന്ധം വിചേദിക്കപ്പെട്ടിരിക്കുകയാണ്.ഒരു മിനിറ്റോളം ഭൂചലനത്തിന്റെ തീവ്രത നീണ്ടു നിന്നിരുന്നു.60ഓളം വീടുകൾ തകർന്നതായും 800ഓളം വീടുകൾക്ക്കേടുപാടുപറ്റിയതായും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.ചെറിയ തോതിലുള്ള സുനാമികൾ ഉണ്ടാകാൻ സാധ്യത ഉള്ളതായി അമേരിക്കൻ ജിയോളജിക്കൽ സർവ്വെ മുന്നറിയിപ്പ് ൻൽകിയിട്ടുണ്ട്.

1985നു ശേഷം ഉണ്ടായ ശക്തമായ ഭൂചലനത്തിനു ശേഷം ആദ്യമായാണ് ഇത്രയും ശക്തമായ ചലനം ഉണ്ടായത്.ഭൂകമ്പമാപാനിയില്‍ 5.1 വരെ രേഖപ്പെടുത്തിയ ആറോളം തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.