മഅദനിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണം: പി.ഡി.പി

single-img
21 March 2012

തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ ബാംഗളൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്കു ഫലപ്രദമായ ചികിത്സ ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയയ്ക്കണമെന്നു പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ ഉത്തരവുപോലും നടപ്പാക്കാതെ ഗുരുതരമായ രോഗാവസ്ഥയിലുള്ള അദ്ദേഹത്തെ ജയിലിലിട്ട് ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണു നടത്തുന്നത്. ഈ നീതി നിഷേധത്തിനെതിരേ ഏപ്രില്‍ 14ന് ഉച്ചകഴിഞ്ഞു മൂന്നിനു മദനിയുടെ ജന്മവസതിയായ കൊല്ലത്ത് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുമെന്നും സിറാജ് പറഞ്ഞു.