കര്‍ണാടക കോണ്‍ഗ്രസ് ജയിച്ചു

single-img
21 March 2012

കര്‍ണാടകയിലെ ഉഡുപ്പി-ചിക്ക്മഗളൂര്‍ ലോക്‌സഭാ സീറ്റ് കോണ്‍ഗ്രസ് ബിജെപിയില്‍നിന്നു പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ എന്‍. ജയപ്രകാശ് ഹെഗ്‌ഡെ 45,724 വോട്ടിന്റെ ഭൂരിപക്ഷ ത്തിനു ബിജെപി സ്ഥാനാര്‍ഥി വി.സുനില്‍ കുമാറിനെ പരാജയപ്പെടുത്തി. ലോക്‌സഭാംഗമായിരുന്ന ഡി.വി. സദാനന്ദഗൗഡ മുഖ്യമന്ത്രിയായതിനെത്തുടര്‍ന്നാണു ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. മുന്‍മന്ത്രിയും മൂന്നുവട്ടം എം എല്‍എയായ ആളുമാണ് ജയിച്ച ജയപ്രകാശ് ഹെഗ്‌ഡെ. രണ്ടു ദശകമായി ബിജെപി കൈവശം വച്ചിരുന്ന മണ്ഡലമാണ് ഉഡുപ്പി-ചിക്ക്മഗളൂര്‍. മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ യുടെ വിമതഭീഷണിക്കിടയില്‍ ഈ ലോക്‌സഭാ മണ്ഡലം കൈവിട്ടതു ബിജെപിക്ക് ഇരട്ട ആഘാതമായി. ഈ വിജയത്തോടെ ലോക്‌സഭയില്‍ കോണ്‍ഗ്രസിന് 207 അംഗങ്ങളായി. ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പു നടന്ന മാന്‍സ നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു.