പിറവത്തെ വിജയം സര്‍ക്കാര്‍ അനുകൂല തരംഗമായി കാണാനാകില്ലെന്ന് എം.ജെ. ജേക്കബ്

single-img
21 March 2012

പിറവത്തെ യുഡിഎഫിന്റെ വിജയം സര്‍ക്കാര്‍ അനുകൂല തരംഗമായി കാണാനാകില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം.ജെ. ജേക്കബ് പറഞ്ഞു. സൗഹാര്‍ദ്ദപരമായ മത്സരമാണ് പിറവത്ത് നടന്നത്. ജനങ്ങളുടെ വിധിയെഴുത്തിനെ അംഗീകരിക്കുന്നു. സര്‍ക്കാര്‍ മിഷണറി തെറ്റായി വിനിയോഗിച്ചുവെന്ന പരാതി പലകോണില്‍ നിന്നും ഉയര്‍ന്നിട്ടുണ്‌ടെന്നും ജാതിമത വിഭാഗങ്ങള്‍ യുഡിഎഫിന് അനൂകലമായി ഒരുമിച്ചു നിന്നതായും എം.ജെ. ജേക്കബ് പറഞ്ഞു. ജനങ്ങള്‍ എന്തുകൊണ്ട് വോട്ടു ചെയ്തില്ലെന്ന കാര്യം വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്. പരമാവധി ഇടതുപക്ഷ വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്‌ടെന്നും പിറവം മണ്ഡലത്തില്‍ ആദ്യമായിട്ടാണ് എല്‍ഡിഎഫിന് ഇത്രയും വോട്ടുകള്‍ കിട്ടിയതെന്നും എം.ജെ. ജേക്കബ് പറഞ്ഞു. സിപിഎം-സിപിഐ തര്‍ക്കം പിറവത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.