ബന്ദികളാക്കപ്പെട്ട ഇറ്റലിക്കാരില്‍ ഒരാളെ വിട്ടയയ്ക്കാമെന്നു മാവോയിസ്റ്റുകള്‍

single-img
21 March 2012

അറസ്റ്റിലായ തങ്ങളുടെ അഞ്ചു നേതാക്കളെ വിട്ടയച്ചാല്‍ ബന്ദികളാക്കിയ ഇറ്റാലിയന്‍ വിനോദസഞ്ചാരികളില്‍ ഒരാളെ വിട്ടയയ്ക്കാമെന്ന മാവോയിസ്റ്റുകള്‍. മാവോയിസ്റ്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗമാണ് ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം സൂചിപ്പിച്ചത്. മാവോയിസ്റ്റ് നേതാവ് സബ്യസാചി പാന്‍ഡയുടെ ഭാര്യ സുബശ്രീ ദാസ്, ഗണനാഥ് പാണ്ഡ തുടങ്ങിയ അഞ്ചു നേതാക്കളെ വിട്ടയച്ചാല്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളില്‍ ഒരാളെ വിട്ടയയ്ക്കാമെന്നാണു മാവോയിസ്റ്റ് നേതാവ് ചാനലില്‍ പറഞ്ഞത്. കാന്‍ഡമലിലെ ആദിവാസികേന്ദ്രങ്ങളില്‍ അനധികൃതമായി ഫോട്ടോയെടുത്തെന്ന് ആരോപിച്ചാണ് ബോസ്‌കോ പൗലോ, ക്ലാഡിയോ കോലാഞ്ജലോ എന്നിവരെ കഴിഞ്ഞ 14 നു രാത്രി മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്.