ടെലിവിഷന്‍; ഇറ്റാലിയന്‍ നാവികരുടെ ആവശ്യം കോടതി തള്ളി

single-img
21 March 2012

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തങ്ങള്‍ക്കു ടെലിവിഷന്‍ അനുവദിക്കണമെന്നും ഫോറന്‍സിക് ലാബില്‍ ആയുധങ്ങളുടെ പുനഃപരിശോധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികര്‍ക്കായി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ജയിലില്‍ ടെലിവിഷന്‍ അനുവദിക്കുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും ഇതിനുള്ള പ്രത്യേക പരിഗണന പ്രതികള്‍ അര്‍ഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ജയിലില്‍ നാവികര്‍ക്ക് ഇറ്റാലിയന്‍ ഭാഷയിലുള്ള പത്രങ്ങളും മാസികകളും ജയില്‍സൂപ്രണ്ടിന്റെ മുന്‍കൂര്‍ അനുമതിയോടെ ബന്ധപ്പെട്ടവര്‍ക്ക് എത്തിക്കാമെന്നും കോടതി പറഞ്ഞു. ആയുധങ്ങളുടെ പരിശോധനയില്‍ ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം അനുവദിച്ചിരുന്നെങ്കിലും പിന്നീട് അവര്‍തന്നെ ഈ അവസരം പാഴാക്കുകയായിരുന്നു.