ഹോസ്പിറ്റല്‍ നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍

single-img
21 March 2012

സ്വന്തം ഹോസ്പിറ്റലില്‍ ജോലിക്കു നിന്ന നഴ്‌സിനെ മാനംഭംഗം നടത്താനും വിസമ്മതിച്ചപ്പോള്‍ അടിവയറ്റില്‍ ചവിട്ടുകയും ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. കഴക്കൂട്ടം ആര്‍. ആര്‍. ഹോസ്പിറ്റലിലെ ഡോക്ടര്‍ രാജേന്ദ്രനാണ് ഇന്നലെ മംഗലപുരത്തുവച്ച് കഴക്കുട്ടം പോലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം പള്ളിത്തുറ സ്വദേശിനിയായ നഴ്‌സിനെയാണ് ഇയാള്‍ സ്വന്തം സ്ഥാപനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അതിനു വിസമ്മതിച്ച യുവതിയെ ഇയാള്‍ അടിവയറ്റില്‍ ചവിട്ടുകയും കഴുത്തിനു കുത്തിപിടിക്കുകയും ചെയ്തതായി പറയുന്നു. ഇയാളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി വീട്ടുകാരെ കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ജനപ്രതിനിധികളുടെ സഹായത്തോടെ കഴക്കൂട്ടം പോലീസില്‍ അറിയിക്കുകയും ശേഷം നാട്ടുകാര്‍ ആശുപത്രി ഉപരോധിക്കയും ചെയ്തു.

എന്നാല്‍ ഡോക്ടര്‍ ഈ സമയം സ്ഥലത്തില്ലായിരുന്നു. ഡോക്ടറെ എരതയും വേഗം പിടികൂടുമെന്ന പോലീസിന്റെ ഉറപ്പോടുകൂടിയാണ് ജനക്കൂട്ടം ആശുപത്രിയില്‍ നിന്നും പിരിഞ്ഞുപോയത്. അതിനുശേഷം രാത്രി ഒരുമണിയോടുകൂടി മംഗലപുരത്തുവച്ച് ഡോക്ടര്‍ പിടിയിലാകുകയായിരുന്നു.

ഈ ആശുപത്രിയില്‍ ജോലിക്കുവരുന്ന പെണ്‍കുട്ടികള്‍ മിക്കവര്‍ക്കും സമാന അനുഭവങ്ങള്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. നന്നായി മദ്യപിക്കുന്ന ഡോക്ടറുടെ ആശുപത്രിയില്‍ ഒരു നഴ്‌സുമാരും രണ്ടുമാസത്തില്‍ കൂട
ുതല്‍ നില്‍ക്കാറില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്ന