ഗുജറാത്ത് നിയമസഭയിലും അശ്ലീല വീഡിയോ വിവാദം

single-img
21 March 2012

ഗുജറാത്ത് നിയമസഭയിലും എംഎല്‍എമാര്‍ അശ്ലീല വീഡിയോ കണ്ടതായി ആക്ഷേപം. ബിജെപി എംഎല്‍എമാരായ ശങ്കര്‍ ചൗധരി, ജീതാ ഭര്‍വാദ് എന്നിവര്‍ക്കെതിരെയാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ജലവിഭവ വകുപ്പിനുള്ള ബജറ്റ് തുകയെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടക്കവേയായിരുന്നു എംഎല്‍എമാര്‍ ഐപാഡില്‍ അശ്ലീലചിത്രം കണ്ടത്. സഭയുടെ പ്രസ് ഗ്യാലറിയിലിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജനക് ദേവ് സംഭവം സ്പീക്കറുടെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ അറിയിക്കുകയായിരുന്നു. സ്പീക്കറുടെ ഓഫീസ് ഇടപെട്ട് ഇവരെ വിലക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഇത്തരത്തിലൊരു സംഭവം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതായി ഒരു വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ കര്‍ണാടക നിയമസഭയില്‍ മന്ത്രിമാര്‍ അശ്ലീല വീഡിയോ കണ്ടത് വിവാദമായിരുന്നു.