ഗോവ ടൂറിസം മന്ത്രി അന്തരിച്ചു.

single-img
21 March 2012

ഗോവ ടൂറിസംമന്ത്രി മതാനി സല്‍ദാന (64) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബുധ്നാഴ്ച പുലര്‍ച്ചെ ഒന്നരയോടെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോതാലിം മണ്ഡലത്തില്‍ നിന്നു വിജയിച്ച സല്‍ദാന ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ബി.ജെ.പി. ടിക്കറ്റില്‍ വിജയിച്ച അഞ്ച് ക്രിസ്ത്യന്‍ സമുദായാംഗങ്ങളില്‍ ഒരാളായിരുന്നു സല്‍ദാന.മൂന്നാം തവണയാണ് അദ്ദേഹം നിയമസഭാംഗമാകുന്നത്.നേരത്തെ യുണൈറ്റഡ് ഗോവന്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായിരുന്നു. മനോഹര്‍ പാരിക്കറുടെ കഴിഞ്ഞ മന്ത്രിസഭയിലും അംഗമായിരുന്നു.