ഇന്ത്യ വാതുവയ്പ് കേന്ദ്രമെന്ന് മുന്‍ ഐസിസി ചീഫ്

single-img
21 March 2012

വാതുവയ്പിന്റെ ഏറ്റവും വലിയ കേന്ദ്രമാണ് ഇന്ത്യയെന്ന് ഐസിസി മുന്‍ ചീഫ് എഹ്‌സാന്‍ മാനി. വാതുവയ്പിന്റെ ഇന്ത്യയിലെ പ്രധാന സ്ഥലങ്ങള്‍ മുംബൈയും ഡല്‍ഹിയുമാണെന്നും അദ്ദേഹം ആരോപിച്ചു. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന മത്സരത്തില്‍ 500 മില്യണ്‍ ഡോളറിന്റെ വാതുവയ്പ് നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്ന ഉടനെയാണ് മാനിയുടെ പ്രതികരണം. ഇതുവരെ വാതുവയ്പ് ഫലപ്രദമായി തടയാന്‍ ഇന്ത്യയിലെ അധികാരികള്‍ക്കും ബിസിസിഐക്കും സാധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടൂര്‍ണമെന്റിലും വാതുവയ്പുണെ്ടന്ന് അദ്ദേഹം പറഞ്ഞു. 2003മുതല്‍ 2006 വരെ ഐസിസി തലവനായിരുന്നു എഹ്‌സാന്‍ മാനി.