ഇടവപ്പാതിയിലേക്ക് ജഗതിക്കുപകരം പുതിയൊരാളെ തേടുന്നു

single-img
21 March 2012

ജഗതി ശ്രീകുമാര്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായതിനെ തുടര്‍ന്ന് പകുതിവഴിക്ക് ചിത്രീകരണം നിര്‍ത്തിവച്ച ഇടവപ്പാതി എന്ന സിനിമയിലേക്ക് പുതിയ നായക നടനെ തേടുന്നു. ‘ഇടവപ്പാതി’ യുടെ അണിയറയിലേയും അരങ്ങത്തേയും പ്രമുഖരുടെ സാന്നിധ്യത്തില്‍ ഗദ്ഗദകണ്ഠത്തോടെ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസരി സ്മാരകത്തിന്റേയും പത്രപ്രവര്‍ത്തക യൂണിയന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിരുന്നു വേദി.

ജഗതി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ചിത്രീകരണം മുടങ്ങിയകാര്യം ലെനിന്‍രാജേന്ദ്രന്‍ വിതുമ്പലോടെ വിശദീകരിച്ചു. ഇരട്ട കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കേണ്ടിയിരുന്നത്. കുടകിലെ കുശാല്‍ നഗറിനടുത്ത് ബൈലാകുപ്പയിലെ എസ്‌റ്റേറ്റ് ഉടമയാണ് ഒരു കഥാപാത്രം. രണ്ടാമത്തേത് കുമാരനാശാന്റെ കരുണയില്‍ വാസവദത്തയാല്‍ കൊല ചെയ്യപ്പെടുന്ന കച്ചവടക്കാരന്റേതാണ്.