2013 മുതൽ എഫ് ഐ ആർ രജിസ്ട്രേഷൻ ഓൺലൈനിലൂടെയും

single-img
21 March 2012

അടുത്ത വർഷം മുതൽ ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ഒരു ക്ലിക്കിന്റെ മാത്രം താമസം.നെറ്റ് വർക്കിന്റെയും സർവറിന്റെയും പ്രവർത്തനം ശരിയാകുന്നതിനനുസരിച്ച് ഈ വർഷാവസാനമോ 2013 തുടക്കത്തിലോ ഈ സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം രാജ്യസഭയിൽ പറഞ്ഞു.കൂടാതെ സംസ്ഥാന ഡിജിപി മാരെ നിയമിക്കാനുള്ള അധികാരം യുപി എസ് സി യ്ക്ക് നൽകാൻ കേന്ദ്രത്തിന് താല്പര്യമില്ലെന്നും അദേഹം അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട 2006 ലെ സുപ്രീം കോടതി വിധിയ്ക്കെതിരെ സംസ്ഥാനങ്ങൾക്കുള്ള അതേ അതൃപ്‌തിയാണ് കേന്ദ്രത്തിനും ഉള്ളതെന്ന് ഒരു ചോദ്യത്തിനുത്തരമായി അദേഹം പറഞ്ഞു.