ഭഗവദ്ഗീത നിരോധിക്കണമെന്ന ആവശ്യം റഷ്യന്‍ കോടതി തള്ളി

single-img
21 March 2012

ഭഗവദ്ഗീതയുടെ റഷ്യന്‍ പരിഭാഷ നിരോധിക്കണമെന്ന ആവശ്യം സൈബീരിയയിലെ ടോംസ്‌ക് ഡിസ്ട്രിക്ട്‌കോടതി നിരാകരിച്ചു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് സ്ഥാപകന്‍ ഭക്തിവേദാന്തസ്വാമി പ്രഭുപാദയുടെ ആമുഖത്തോടെ പ്രസിദ്ധപ്പെടുത്തിയ പരിഭാഷ നിരോധിക്കണമെന്ന ഹര്‍ജി വിചാരണക്കോടതി കഴിഞ്ഞവര്‍ഷം ഡിസംബര്‍ 28ന് തള്ളിയിരുന്നു. ഇതിനെതിരേ പ്രോസിക്യൂട്ടര്‍മാര്‍ സമര്‍പ്പിച്ച അപ്പീലാണ് ഇന്നലെ ഡിസ്ട്രിക്ട് കോടതി തള്ളിയത്. സമുദായത്തില്‍ അനൈക്യം വിതയ്ക്കുന്ന തീവ്രവാദ സാഹിത്യമാണിതെന്ന് ആരോപിച്ചാണു ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഡിസ്ട്രിക്ട്‌കോടതി വിധിയെ ഇന്ത്യന്‍ സ്ഥാനപതി അജയ് മല്‍ഹോത്ര സ്വാഗതം ചെയ്തു.