ബംഗ്ലാ കടുവകള്‍ ഇന്ന് പാകിസ്ഥാനെതിരെ

single-img
21 March 2012

ചരിത്രത്തിലാദ്യമായി ഏഷ്യാ കപ്പ് ഫൈനലില്‍ കയറിയ ബംഗ്ലാദേശ് ഇന്ന് അങ്കത്തിനിറങ്ങുന്നു. കരുത്തരായ ഇന്ത്യയെയും ശ്രീലങ്കയെയും പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് അവര്‍ കലാശപ്പോരിനിറങ്ങുന്നത്. പാക്കിസ്ഥാനെതിരേ നടന്ന ആദ്യ മത്സരത്തില്‍ അവരെ വെള്ളംകുടിപ്പിക്കുവാനും ബംഗ്ലാദേശിനു കഴിഞ്ഞിരുന്നു. ഫൈനലിലെത്തുമ്പോള്‍ പാക് പടയെയും തോല്‍പ്പിക്കാനാകുമെന്ന വിശ്വാസമാണ് അവര്‍ക്കുള്ളത്. ആരും പ്രതീക്ഷിക്കാത്ത ഒരു നേട്ടവുമായാണ് ബംഗ്ലാദേശ് സ്വന്തം നാട്ടില്‍ ഇന്ന് അന്തിമപോരാട്ടത്തിനൊരുങ്ങുന്നത്. ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തുന്നതും ഇതാദ്യം. അതുകൊണ്ട് കൈമെയ് മറന്നു പോരാടുമെന്ന സൂചന ബംഗ്ലാദേശ് നല്‍കിക്കഴിഞ്ഞു.