അനൂപ് ജേക്കബ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

single-img
21 March 2012

പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അനൂപ് ജേക്കബ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30 ന് നിയമസഭയില്‍ സ്പീക്കര്‍ക്ക് മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ശേഷം അനൂപിനെ സ്പീക്കറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും അഭിനന്ദിച്ചു. രാവിലെ ഏഴ് മണിയോടെയാണ് അനൂപ് പിറവത്ത് നിന്നും നന്ദന്‍കോട്ടെ വീട്ടിലെത്തിയത്. അമ്മ ഡെയ്‌സി ജേക്കബും ഭാര്യ അനിലയും അനൂപിന് ഒപ്പമുണ്ടായിരുന്നു. അച്ഛന്‍ ടി.എം. ജേക്കബിന്റെ ചിത്രത്തിന് മുന്നില്‍ പ്രാര്‍ഥിച്ച് അനുഗ്രഹം വാങ്ങിയ ശേഷമായിരുന്നു നിയസഭയിലേക്ക് അനൂപ് യാത്ര തിരിച്ചത്.