അനൂപിന്റെ വകുപ്പുകാര്യങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കും: തങ്കച്ചന്‍

single-img
21 March 2012

പിറവത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട അനൂപ് ജേക്കബിന് ഏത് വകുപ്പ് നല്‍കണമെന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് യുഡിഎഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. അനൂപ് മന്ത്രിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ടി.എം.ജേക്കബ് കൈവശം വെച്ചിരുന്ന വകുപ്പ് തന്നെ നല്‍കുമെന്ന് തങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രിസ്ഥാനം ഏപ്പോള്‍ ഏറ്റെടുക്കുമെന്ന കാര്യം അടുത്ത യുഡിഎഫ് യോഗത്തില്‍ തീരുമാനിക്കുമെന്നും തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.