അനൂപിനെതിരായ കേസ്: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഹാജരാകണമെന്ന് കോടതി

single-img
21 March 2012

പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിനെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ ഹാജരാകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസുള്ള കാര്യം അനൂപ് നാമനിര്‍ദേശപത്രികയില്‍ മറച്ചുവെച്ചുവെന്ന പരാതിയില്‍ ഈ മാസം 28ന് കോടതിയില്‍ സാക്ഷി വിസ്താരത്തിനായി ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സത്യവാങ്മൂലം അറ്റസ്റ്റ് ചെയ്ത നോട്ടറി, എറണാകുളത്തെ ഒരു എസ്‌ഐ എന്നിവരോടും സാക്ഷിവിസ്താരത്തിനായി ഹാജരാവണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.