കേരളത്തിൽ പാർട്ടി കോടതികൾ ഉണ്ടെന്ന് യൂത്ത് ലീഗ്

single-img
20 March 2012

ഷുക്കൂർ വധത്തോട് കൂടി കേരളത്തിൽ പാർട്ടി കോടതികൾ ഉണ്ടെന്ന് തെളിഞ്ഞെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി.പിണറായി വിജയനാണു പാർട്ടി കോടതികളുടെ ഉന്നതാധികാരിയെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങൾ തന്നെ ഇതിനു തെളിവാണെന്ന് സാദിഖലി പറഞ്ഞു.കണ്ണൂരിൽ മുസ്ലീം ലീഗ് വിരുദ്ധവികാരം ഉണ്ടാക്കാനാണു മാക്സിസ്റ്റ് പാർട്ടിയുടെ ശ്രമമെന്നും.പാർട്ടികോടതികൾക്കെതിരെ ശക്തമായ ജനകീയ വിചാരണ കൊണ്ട് വരുമെന്നും യൂത്ത് ലീഗ് പ്രസിഡന്റ് പറഞ്ഞു