വിൻഡോസ് 8 ഒക്ടോബറിൽ എത്താൻ സാധ്യത

single-img
20 March 2012

ഐടി ഭീമന്മാരായ മൈക്രോസോഫ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ വിൻഡോസ് 8 ഈ വർഷം ഒക്ടോബറിൽ പുറത്തിറക്കാൻ സാധ്യത.അതിനോടനുബന്ധിച്ച ജോലികൾ വേനൽ കാലത്തിന് മുൻപ് ചെയ്ത് തീർക്കാനുള്ള തയ്യാറെടുപ്പിലാണ് കന്വനി.സോഫ്റ്റ് വെയർ പുറത്തിറക്കുന്നതിന്റെ തീയതിയെ സംബന്ധിക്കുന്ന വിവരങ്ങൾ ഔദ്യോഗികമായി ഏപ്രിലിൽ മാത്രമേ പ്രഖ്യാപിക്കുകയുള്ളു. ഫെബ്രുവരി മാസത്തിന്റെ അവസാനം തന്നെ വിൻഡോസ് 8 ന്റെ ഒരു കരടു പതിപ്പ് ഉപഭോക്താക്കളെ ആകർഷിക്കാനായി പുറത്തിറക്കിയിരുന്നു.ആപ്പിളിന്റെ ഐ പാഡുമായുള്ള മത്സരത്തിൽ പിടിച്ചു നിൽക്കാൻ ഒക്ടോബ്ബറിൽ തന്നെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കേണ്ടത് മൈക്രോസോഫ്റ്റിനെ സംബന്ധിച്ച് നിർണായകമാണ്.