സ്പീക്കര്‍ക്കെതിരേ ആരോപണം: എം. വിജയകുമാറിനു സ്പീക്കറുടെ റൂളിംഗ്

single-img
20 March 2012

നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന ആര്‍. ശെല്‍വരാജിന്റെ രാജി അംഗീകരിച്ചതില്‍ സ്പീക്കര്‍ ഗൂഢാലോചന നടത്തിയെന്ന മുന്‍ സ്പീക്കര്‍ എം. വിജയകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ റൂളിംഗ്. സ്പീക്കറുടെ നിയമാനുസൃതമായ നടപടിയെ വിമര്‍ശിക്കുകവഴി സഭാനാഥന്റെയും സഭയുടെയും യശസിനു കളങ്കം ഉണ്ടാക്കാനുള്ള മനഃപൂര്‍വമായ ശ്രമമാണു നടന്നതെന്നു സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഭരണപക്ഷത്തെ വി.ഡി. സതീശനാണ് ഇക്കാര്യം ക്രമപ്രശ്‌നത്തിലൂടെ സഭയില്‍ ഉന്നയിച്ചത്. ശെല്‍വരാജിന്റെ രാജി സ്പീക്കര്‍ അംഗീകരിച്ചത് നടപടിക്രമങ്ങള്‍ക്കു വിരുദ്ധമായാണെന്നും അത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണെന്നും മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ എറണാകുളത്തു പത്രസമ്മേളനത്തില്‍ ആരോപിച്ചതായി സതീശന്‍ ചൂണ്ടിക്കാട്ടി. ഇതു സ്പീക്കറുടെ ഭരണഘടനാ പദവിയെ അവഹേളിക്കുന്നതിനു വേണ്ടിയാണെന്നും സതീശന്‍ ആ രോപിച്ചു.