ട്രെയിൻ വാനിലിടിച്ചു 15 മരണം

single-img
20 March 2012

ദില്ലി:ഉത്തര്‍പ്രദേശില്‍ പാസഞ്ചര്‍ ട്രെയിന്‍ വാനിലിടിച്ച് 15 പേര്‍  മരിച്ചു. ഹത്രാസില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ആളില്ലാത്ത ലെവല്‍ ക്രോസിലാണ് അപകടം നടന്നത്. 17 യാത്രക്കാരുമായി പോകുകയായിരുന്ന  ജീപ്പ് റെയ്ല്‍ ക്രോസ് കടക്കുന്നതിനിടെ ട്രെയ്ന്‍ ഇടിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റവരെ അലിഗഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ആളില്ലാത്ത റെയിൽ ക്രോസ് കാരണം അപകടങ്ങൾ പതിവായിരിക്കുകയാണ്.