മാലിന്യനിക്ഷേപം: തലശ്ശേരിയില്‍ സംഘര്‍ഷം

single-img
20 March 2012

തലശ്ശേരി പെട്ടിപ്പാലത്ത് പുലര്‍ച്ചെ നഗരസഭ നടത്തിയ മാലിന്യ നിക്ഷേപം സംഘര്‍ഷത്തില്‍ കലാശിച്ചു. മാലിന്യനിക്ഷേപത്തില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ചവര്‍ക്കുനേരേ പോലീസ് ലാത്തി വീശി. സമരക്കാര്‍ ഒരു കെഎസ്ആര്‍ടിസി ബസ് എറിഞ്ഞു തകര്‍ത്തു. ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. 54 പേരെ പോലീസ് അറസ്റ്റു ചെയ്തു. സമരപ്പന്തല്‍ പോലീസ് പൊളിച്ചു നീക്കി തീയിട്ടു. വന്‍ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂട്ടിയിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയില്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പുലര്‍ച്ചെ നാലിന് യുദ്ധസമാനമായ രീതിയില്‍ പോലീസ് സന്നാഹമൊരുക്കിയ ശേഷമാണ് മാലിന്യ നിക്ഷേപം നടത്തിയത്. പുതിയ ബസ് സ്റ്റാന്‍ഡിലെ പച്ചക്കറി മാര്‍ക്കറ്റില്‍ കഴിഞ്ഞ നാലര മാസമായി കൂട്ടിയിട്ടിരുന്ന മാലിന്യമാണ് പെട്ടിപ്പാലത്ത് ഇന്ന് നിക്ഷേപിച്ചത്.