തലശ്ശേരി പെട്ടിപ്പാലം സംഘര്‍ഷം: സമരക്കാര്‍ മാലിന്യ ലോറി കത്തിച്ചു

single-img
20 March 2012

പുന്നോല്‍ പെട്ടിപ്പാലത്ത് തലശേരി നഗരസഭ മാലിന്യനിക്ഷേപം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വ്യാപിക്കുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതിഷേധക്കാര്‍ ഒരു ലോറി അഗ്നിക്കിരയാക്കി. രാവിലെ ഒരു കെഎസ്ആര്‍ടിസി ബസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ലോറി അഗ്നിക്കിരയാക്കിയത്. പുലര്‍ച്ചെ നാട്ടുകാര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. അതേസമയം കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിച്ചതിന്റെ പേരില്‍ ബാലപീഡനത്തിന് പോലീസ് കേസെടുത്തു. രക്ഷിതാക്കള്‍ക്കും സമരസമിതി നേതാക്കള്‍ക്കുമെതിരേയാണ് കേസെടുത്തിരിക്കുന്നത്.