അധ്യാപകരുടെ യോഗ്യതാ പരീക്ഷ ഒഴിവാക്കും.

single-img
20 March 2012

തിരുവനന്തപുരം:സർവ്വീസിലുള്ള അധ്യാപകരുടെ യോഗ്യതാപരീക്ഷ ഒഴിവാക്കുന്നതിന് കേന്ദ്രാനുമതി തേടിയിട്ടുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.സെറ്റ് പരീക്ഷ പാസായവരെ ഒഴിവാക്കാനും അപേക്ഷ നല്‍കിയിട്ടുണ്ട്.നിയമസഭാ ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കു നിയമനം നല്‍കും.വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതോടെ ഈ മേഖലയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.