സിറിയയില്‍ വെടിനിര്‍ത്തലിന് റഷ്യയുടെ ആഹ്വാനം

single-img
20 March 2012

സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ അസാദ് ഭരണകൂടവും വിമതരും തയാറാവണമെന്നു റഷ്യ നിര്‍ദേശിച്ചു. ജീവകാരുണ്യ സഹായം എത്തിക്കാന്‍ റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ക്ക് അവസരം ഒരുക്കാന്‍ ഇതാവശ്യമാണ്. കോഫിഅന്നന്റെ നേതൃത്വത്തിലുള്ള സമാധാന ദൗത്യത്തിനു പിന്തുണ നല്‍കാന്‍ തയാറാണെന്നും റഷ്യ വ്യക്തമാക്കി. എന്നാല്‍ അസാദ് ഭരണകൂടത്തിന് അന്ത്യശാസനം നല്‍കാന്‍ ആരേയും അനുവദിക്കില്ലെന്നും റഷ്യ വ്യക്തമാക്കി.