പൊടിക്കാറ്റ് രൂക്ഷം പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി.

single-img
20 March 2012

മസ്കത്ത്: കഴിഞ്ഞദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവപ്പെട്ട പൊടിക്കാറ്റ് ഒമാനിലും രൂക്ഷമായി. ദൂരകാഴ്ചയെ ബാധിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ധമാകും എന്നതിനാല്‍ മത്സ്യബന്ധനത്തിനു കടലില്‍ഇറങ്ങരുതെന്നു കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നല്‍കി.വരും ദിവസങ്ങളിൽ കാറ്റ് കൂടുതലാകാനാണ് സാധ്യത.പൊടിക്കാറ്റു കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുത്തിരിക്കുകയാണ്.പൊടിക്കാറ്റിനെ തുടര്‍ന്ന് റോഡില്‍ മുന്നിലുള്ള വാഹനങ്ങളെ കാണാന്‍ പ്രയാസം നേരിടുന്നതിനാല്‍ ഡ്രൈവര്‍മാര്‍ അമിതവേഗത്തില്‍ വാഹനമോടിക്കരുത്. പല സ്ഥലങ്ങളിലും ദൂരകാഴ്ച 500 മീറ്ററിന് താഴെ കുറഞ്ഞുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വാഹനം ഓടിക്കാൻ ബുദ്ധിമുട്ട് തോന്നുമ്പോൾ  സുരക്ഷിത സ്ഥലത്ത് നിര്‍ത്തിയിടുന്നതാണ് ഉത്തമം. റോഡിന്‍െറ ഹാര്‍ഡ്ഷോള്‍ഡറിലേക്കോ, മറ്റേതെങ്കിലും സ്ഥാനങ്ങളിലേക്കോ വാഹനം മാറ്റി നിര്‍ത്തി ഹസാര്‍ഡ് സിഗ്നല്‍ തെളിയിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് നിര്‍ദേശിക്കുന്നു.