പെണ്‍കുട്ടിയെ ചാട്ടവാറിന് അടിച്ച ഭീകരന്‍ പിടിയില്‍

single-img
20 March 2012

സൈര എന്ന പാകിസ്ഥാന്‍ പെണ്‍കുട്ടിയെ ചാട്ടവാറിനടിച്ച ഭീകരനെ മൂന്നുവര്‍ഷത്തിനു ശേഷം സ്വാത്ത് പോലീസ് അറസ്റ്റു ചെയ്തു. 2009 ഏപ്രിലില്‍ ചാനലുകള്‍ ചാട്ടവാറടിയുടെ വീഡിയോ പുറത്തുവിട്ടതിനെത്തുടര്‍ന്ന് താലിബാന്‍കാരനായ പ്രതി ഫസല്‍ ഹാദി ഒളിവിലായിരുന്നു. കുട്ടിയുടെ കരച്ചില്‍ വകവയ്ക്കാതെ 30 തവണ ചാട്ടവാറിനടിക്കുന്ന ദൃശ്യം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ശരിയത്ത് കോടതിവിധി പ്രകാരമാണ് പെണ്‍കുട്ടിയെ ശിക്ഷിച്ചതെന്നാണ് പ്രതിയുടെ വാദം. സൈര പോലീസിനു മുമ്പാകെ ഹാജരായി പ്രതിയെ തിരിച്ചറിഞ്ഞു.