രഞ്ജിനി ഹരിദാസ് സിനിമയിലേക്ക്

single-img
20 March 2012

മിനി സ്ക്രീനിലെ പ്രശസ്ത അവതാരിക രഞ്ജിനി ഹരിദാസ് സിനിമയിലേക്ക്.രാജേഷ് അമനങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി ബിഗ് സ്‌ക്രീനില്‍ എത്തുന്നത്.തന്റേടിയായ ഒരു പോലീസ് വേഷത്തിലാണു രഞ്ജിനി സ്ക്രീനിലെത്തുക.സിനിമയിൽ എത്തുന്നതിനു മുന്നോടിയായി നിരവധി സ്ക്രിപ്റ്റുകൾ വായിച്ചെങ്കിലും രഞ്ജിനിക്ക് അതൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല.രാജേഷ് അമനങ്കര യുടെ സ്ക്രിപ്റ്റിലെ കഥാപാത്രം ഒരു ടിപ്പിക്കൽ കഥാപാത്രമായി തോന്നാത്തതുകൊണ്ടാണു സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് രഞ്ജിനി പറഞ്ഞു.മിനിസ്ക്രീനിൽ തുടർന്നും താൻ കാണുമെന്നും അഭിനയവും മിനിസ്ക്രീൻ അവതരണവും ഒരുമിച്ച് കൊണ്ട് പോകാനാണു തീരുമാനമെന്നും രഞ്ജിനി പറഞ്ഞു