റയലിനു സമനില

single-img
20 March 2012

തുടര്‍ച്ചയായ 12 വിജയങ്ങള്‍ക്കുശേഷം സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയല്‍ മാഡ്രിഡിനു സമനില. മലാഗയാണ് റയലിനെ സമനിലയില്‍ കുടുക്കിയത്. മത്സരം റയലിന്റെ വിജയത്തില്‍ കലാശിക്കുമെന്നു തോന്നിപ്പിച്ച അവസരത്തില്‍-ഇഞ്ചുറി ടൈമിലാണ് സാന്‍ഡി കസോര്‍ല റയലിനെ ഞെട്ടിച്ച ഗോള്‍ നേടിയത്. നേരത്തെ 35-ാം മിനിറ്റില്‍ കരിം ബന്‍സേമയിലൂടെ റയല്‍ മുന്നിലെത്തി. ഇതോടെ പോയിന്റുനിലയില്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയുമായുള്ള റയലിന്റെ വ്യത്യാസം എട്ടായി കുറഞ്ഞു. 27 മത്സരം വീതം പൂര്‍ത്തിയാകുമ്പോള്‍ റയലിന് 71-ഉം ബാഴ്‌സയ്ക്ക് 63-ഉം പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്ത് 47 പോയിന്റുള്ള വലന്‍സിയയാണ്.