Latest News

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം: പ്രതിപക്ഷ ഭേദഗതി രാജ്യസഭ തള്ളി

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതി രാജ്യസഭ വോട്ടിനിട്ട് തള്ളി. ദേശീയ ഭീകരവിരുദ്ധകേന്ദ്രവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരേയാണ് ഭേദഗതി അവതരിപ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഭേദഗതിയെ അനുകൂലിച്ച് 82 പേര്‍ വോട്ട് ചെയ്തപ്പോള്‍ എതിര്‍ത്ത് 105 പേര്‍ വോട്ട് ചെയ്യുകയായിരുന്നു.