കപ്പല്‍ ബോട്ടിലിടിച്ച സംഭവം: തന്നെ ആരും കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രശോഭ്

single-img
20 March 2012

തന്നെ ആരും കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് കപ്പല്‍ ബോട്ടിലിടിച്ച കേസിലെ ഒന്നാംപ്രതിയും എം.വി.പ്രഭുദയ കപ്പലിലെ സെക്കന്‍ഡ് ഓഫീസറുമായ പ്രശോഭ് സുഗതന്റെ മൊഴി. തന്നെ ആരും കടലില്‍ തള്ളിയിടാന്‍ ശ്രമിച്ചിട്ടില്ലെന്നും അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പ്രശോഭ് സുഗതന്‍ വ്യക്തമാക്കി. കേസിലെ മൂന്നു പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്തപ്പോഴാണ് പ്രശോഭ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രശോഭിനെ കപ്പലില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കപ്പലിലെ ക്യാപ്റ്റനെ ഒന്നാം പ്രതിയാക്കി പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെയാണ് പ്രശോഭിന്റെ മൊഴിമാറ്റം. കപ്പല്‍ ബോട്ടിലിടിച്ചതിനെത്തുടര്‍ന്ന് അഞ്ചു മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. ഇതിനുശേഷമാണ് പ്രശോഭ് കപ്പലില്‍ നിന്ന് കടലില്‍ ചാടിയത്. ഗുരുതരമായി പരിക്കേറ്റ പ്രശോഭ് ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അന്വേഷണസംഘം പ്രശോഭിനെ അറസ്റ്റു ചെയ്തത്.