പാങ്ങാപ്പാറ ഹെൽത്ത് സെന്ററിനു മുന്നിൽ ഡിവൈഎഫ്ഐ മാർച്ച്

single-img
20 March 2012

ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥതയ്ക്കും സൌജന്യ ചികിത്സാനിഷേധത്തിനുമെതിരെ ഡിവൈഎഫ്ഐ പാങ്ങാപ്പാറ ഹെൽത്ത് സെന്ററിനു മുന്നിൽ മാർച്ച് നടത്തി.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി.ബിജു ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാനത്ത് സംഭവിച്ച് കൊണ്ടിരിക്കുന്ന ജനവിരുദ്ധ പ്രവർത്തങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ബിജു പറഞ്ഞു.അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി കഴക്കൂട്ടം,മംഗലപുരം,പോത്തൻകോട് സ്റ്റേഷനുകളിൽ നിന്നുമുള്ള പോലീസ് സംഘം എത്തിയിരുന്നു.ഡിവൈഎഫ്ഐ ട്രഷറർ വിനോദ് കുമാറും അണികളോട് സംസാരിച്ചു.